കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക കാർഷികവായ്പാ സഹകരണ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വേർ സംവിധാനം നടപ്പാക്കാനുള്ള ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്.
ദിനേശ് ഐടി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമമാക്കരുതെന്നാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.